കമ്മ്യൂണിസ്റ്റുകളെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം’ എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാമെന്നും ‘മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണി’ യെന്നുമാണ് ട്രംപിന്റെ പരിഹാസം.
കമ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പരിഹസിച്ചു. വിദേശ നിക്ഷേപകര്‍ക്കായി ക്യൂബ വിപണി തുറന്നുകൊടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ വരുതിക്കു വന്നെന്നും താനിത് കാലങ്ങളായി
കാത്തിരിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകത്തൊരിടത്തും പ്രാവര്‍ത്തികമായിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.















