ഇസ്രയേലും യുഎസും ഇറാനും തമ്മിലുള്ള സായുധ സംഘട്ടനങ്ങള്‍ക്കിടയിലും അമേരിക്കയിലും അയല്‍രാജ്യമായ മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു.
കാനഡയിലെ വാന്‍കൂവറില്‍ നടന്ന 76-ാം ഫിഫ കോണ്‍ഗ്രസില്‍ നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ഇറാന്‍ തങ്ങളുടെ ടീമിനെ ലോകകപ്പിലേക്ക് അയക്കുമെന്ന് ഇന്‍ഫാന്റിനോ
സ്ഥിരീകരിച്ചു. ഫിഫ പ്രസിഡന്റ് ഫിഫ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തതിന്റെ ചില ഭാഗങ്ങള്‍ കാണിക്കുന്ന ഒരു വീഡിയോ ഫിഫ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.















