ഇറാന്‍- അമേരിക്ക ചര്‍ച്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങള്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും വരും മണിക്കൂറുകളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും ചര്‍ച്ചയ്ക്ക് മുമ്പായി ജെ ഡി വാന്‍സ് പറഞ്ഞു.
ആണവ പദ്ധതി ദീര്‍ഘകാലത്തേക്ക് ഉപേക്ഷിക്കാന്‍ ഇറാന്‍ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും വാന്‍സ് വ്യക്തമാക്കി.ചര്‍ച്ചകള്‍ക്കിടെ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ലെബനോണില്‍ ഇറാന്റെ പ്രോക്‌സികള്‍
പ്രശ്നമുണ്ടാക്കുന്നത് ഉടന്‍ തടയണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. പ്രോക്‌സികളെ ഇറാന്‍ തടയാത്ത പക്ഷം കഴിഞ്ഞ ആഴ്ചയിലേതുപോലെ, ഇറാനിലേക്ക് അതിശക്ത ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇറാന്‍ – അമേരിക്ക ചര്‍ച്ച നടക്കവേയാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്.















