പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡുകളിൽ ശക്തമായ പ്രതിഷേധവുമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾ
ഉയർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിൻ കുറിച്ചു.















