spot_img

ഫാ. തോമസ് കിഴക്കേൽ അജപാലന ശുശ്രൂഷയ്ക്കായ് അമേരിക്കയിലേക്ക്

Date:

പാലാ : പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറും ഫാർമേഴ്സ് മൂവ്മെൻ്റ് കോർഡിനേറ്ററുമായ ഫാ.തോമസ് കിഴക്കേൽ അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയിലേക്ക് . ആറര വർഷക്കാലമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറായി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതിനുശേഷമാണ് ഫാ. തോമസ് കിഴക്കേൽ ഷാലോമിൻ്റെ പടിയിറങ്ങുന്നത്. രൂപതയുടെ ആഭിമുഖ്യത്തിൽ മുണ്ടുപാലത്ത് ആരംഭിച്ച പാലാ സാൻതോം ഫുഡ് ഫാക്ടറി , അഗ്രിമ സെൻട്രൽ നഴ്സറി,

അഗ്രിമ മാർക്കറ്റ് മുട്ടുചിറ , കേരളാ ഗ്രോസ്റ്റോർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ അച്ഛൻ്റെ ശ്രമഫലമായി ഉണ്ടായതാണ്. കേവലം ആഴ്ച വിപണി മാത്രമായിരുന്ന പാലാ സെൻ്റ് തോമസ് പ്രസ്സിനു സമീപമുള്ള അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് വിപുലീകരിച്ച് കർഷകർക്കാവശ്യമായ ഫലവൃക്ഷ തൈകൾ, ചെടി വർഗ്ഗങ്ങൾ, പച്ചക്കറി തൈകൾ, ജൈവ വളം, കോഴി കൂടുകൾ, മൽസ്യ കുഞ്ഞുങ്ങൾ തുടങ്ങി വലിയ ഒരു കർഷക ഓപ്പൺ മാർക്കറ്റായി മാറ്റാൻ അച്ഛന് സാധിച്ചു. നവീകരിച്ച അഗ്രിമ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലത്തെ നിലയിൽ ഇരുന്നൂറ് പേർക്ക് ഇരിക്കുവാൻ കഴിയുന്ന സെമിനാർ ഹാളും താഴത്തെ നിലയിൽ വിവിധ സ്റ്റോറുകളും പച്ചക്കറി ചന്തയും വിജയകരമായി സ്ഥാപിക്കാനായി. ജൈവ വളത്തിന്റെ സ്റ്റോർ, കോഴി തീറ്റ, മത്സ്യത്തീറ്റ സ്റ്റോർ ,

പൂച്ചട്ടികൾ, കാർഷിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ സൂപ്പർമാർക്കറ്റിന് സമാനമായ വിധം ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധന സാമഗ്രികളും ലഭ്യമാകുന്ന സംരംഭമായി അഗ്രിമ കർഷക മാർക്കറ്റിനെ വിപുലീകരിക്കാൻ അച്ഛൻ്റെ കഠിനാധ്വാനത്തിലൂടെ സാധിച്ചു . കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളുമായി ചേർന്ന് വിവിധ പദ്ധതികളും പരിപാടികളും നടപ്പിലാക്കി. കോട്ടയം ജില്ലയിൽ തന്നെ പന്ത്രണ്ടു ഗ്രാമ പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷൻ്റെ നിർവ്വഹണസഹായിയായി പ്രവർത്തിച്ച് സമയബന്ധിതമായ പൂർത്തീകരണത്തിനുള്ള ബഹുമതി ഏറ്റുവാങ്ങി. കർഷക ശക്തീകരണത്തിൻ്റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളോട് ചേർന്ന് ഏഴ് ഫാർമർ പ്രൊഡ്യൂസർ കമ്പനികളും പതിനൊന്ന് കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റുകളും വളർത്തിക്കൊണ്ടുവരാൻ സാധിച്ചു. രൂപതയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സ്മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോഷ്യത്തിൻ്റെ സഹായത്തോടെ പാലാ സാൻതോം ഫാർമർ പ്രാഡ്യൂസർ കമ്പനിയുടെ കീഴിൽ പാലാ സാൻതോം ഫുഡ് ഫാക്ടറിയും പാലനോവാ ഫുഡ്സും മുണ്ടു പാലത്ത് യാഥാർത്ഥ്യമാക്കി. അഗ്രിമ സെൻട്രൽ നഴ്‌സറിയും ഫ്രൂട്ട് വില്ലേജും സ്റ്റീൽ ഇന്ത്യാ കാമ്പസിൽ സ്ഥാപിക്കപ്പെട്ടു. തേൻ കർഷകരെ കൂട്ടിയിണക്കി പാലാ ഹരിതം എന്ന പേരിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉണ്ടാക്കുകയും തേൻ സംഭരിച്ച് ഉൽപ്പന്നമാക്കുവാനുള്ള ഫാക്ടറിക്ക് തുടക്കം കുറിക്കാനും കഴിഞ്ഞു. കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ, വിവിധ ബാങ്കുകൾ, ധനകാര്യ വികസന ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ കോടി കണക്കിന് രൂപയുടെ വായ്പാ സഹായം സാധാരണക്കാർക്ക് നേടി കൊടുക്കാനായി. കാരുണ്യവും കരുതലിലും അധിഷ്ടിതമായ സേവ് എ ഫാമിലി പ്ലാൻ കുടുംബ സഹായ പദ്ധതി, പലിശ രഹിത വായ്പാ പദ്ധതി, വിദ്യാഭ്യാസ ,വിവാഹ ധനസഹായ , ചികിൽസാ സഹായ പദ്ധതികൾക്കൊപ്പം കൂട്ടിക്കൽ ദുരന്തബാധിതർക്ക് യഥാസമയം സഹായമെത്തിക്കാനും രൂപത ആവിഷ്കരിച്ച കൂട്ടിക്കൽ മിഷൻ്റെ കൺവീനർ എന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിക്കാനും സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് പുതിയ സ്ഥലം കണ്ടെത്തി വീടുകൾ നിർമ്മിച്ചു നൽകുന്നതിനും നേതൃത്വം കൊടുത്തു. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ തല ദുരന്ത നിവാരണ ദുരിതാശ്വാസ സമിതിയുടെ കൺവീനറും ഫാ. തോമസ് കിഴക്കേലായിരുന്നു. വയനാട് ദുരന്തബാധിതർക്ക് സഹായിക്കാനായി പാലാരൂപതയിലെ എല്ലാ ഇടവക പള്ളികളിലും സ്ഥാപനങ്ങളിലും നിന്നുമുള്ള ധനസമാഹരണത്തിനും സഹായമെത്തിക്കുന്നതിനും മുന്നിൽ നിന്ന് പ്രവർത്തിക്കാനായി. കാർഷിക രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ മുൻ നിറുത്തി കേരളത്തിലെ രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിലെ ഏറ്റവും മികച്ച രൂപതാ ഡയറക്‌ടറെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിൻ്റെ നർച്ചർ ഇക്കോളജി അവാർഡ്, സോഷ്യൽ മിനിസ്‌ട്രിയുടെ സ്പന്ദൻ അവാർഡ് തുടങ്ങി വിവിധ അംഗീകാരങ്ങൾ കരസ്ഥമാക്കുവാനും ഫാ. തോമസ് കിഴക്കേലിന് സാധിച്ചു. അമേരിക്കയിലെ ചിക്കാഗോ രൂപതയിലേക്കാണ് അജപാലന ശുശ്രൂഷയ്ക്കായി ഫാ. തോമസ് കിഴക്കേൽ നിയുക്‌തനായിരിക്കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related