വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് ജന്മഗൃഹത്തിൽ നിന്നും രാമപുരം വലിയപള്ളിയിലേക്ക് നടത്തുന്ന തിരുസ്വരൂപ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പ്രദക്ഷിണം കുഞ്ഞച്ചന്റെ ജന്മഗൃഹത്തിൽ നിന്ന് ആരംഭിച്ചാണ് പള്ളിയിലെത്തിച്ചേർന്നത്.
രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ. ജോർജ് പറമ്പിൽതടത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ദൈവം നൽകിയ വിളിയോട് വിശ്വസ്തത പുലർത്തിക്കൊണ്ട് തന്നേൽപ്പിച്ച ഉത്തരവാദിത്തങ്ങൾ വിശ്വസ്തതയോടെ നിർവ്വഹിച്ച മഹദ്വ്യക്തിത്വമായിരുന്നു
വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്ന് ഫാ. ജോർജ് പറമ്പിൽതടത്തിൽ സന്ദേശത്തിൽ പറഞ്ഞു. ദൈവത്തിന് മുന്നിൽ വിശ്വസ്തതയോടെ വ്യാപരിച്ചതിന് സ്വർഗ്ഗം നൽകിയ പദവിയാണ് നമ്മളെ ഈ ദേവാലയത്തിൽ ഒന്നിച്ചുകൂട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















