തിരുനാളുകൾ വെറും ആഘോഷങ്ങളിൽ മാത്രം ഒതുങ്ങിപ്പോകരുതെന്നും വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ജീവിതമാതൃക സ്വന്തം ജീവിതത്തിൽ അനുകരിക്കാനാണ് ഓരോ തിരുനാളുകളും നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും റവ. ഫാ. ജോസഫ് കാപ്പിൽ. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് രാമപുരം പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിരുനാളുകൾക്ക് പ്രധാനമായും ആഘോഷം, അനുസ്മരണം, അനുകരണം എന്നിങ്ങനെ മൂന്ന് തലങ്ങളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.















