ഇന്ധനനയത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. E85, E100 ഇന്ധനങ്ങളുടെ എന്നിവയുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. പെട്രോളിൽ എഥനോൾ കലർത്തുന്നത് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ
ഭേദഗതികൾ നിർദ്ദേശിക്കുന്ന കരട് വിജ്ഞാപനമാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ചത്. നിലവിൽ, രാജ്യം വ്യാപകമായി E20 ഇന്ധനം ഉപയോഗിക്കുന്നുണ്ട്. എഥനോൾ കൂടുതലായി കലർത്തുന്നതിലൂടെ അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
E85 എന്നത് 85% എഥനോളും 15% പെട്രോളും ചേർന്നതാണ്. E100 എന്നത് ഏകദേശം ശുദ്ധമായ എഥനോൾ ഇന്ധനമാണ്. ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങളിൽ മാത്രമാകും ഈ ഇന്ധനം ഉപയോഗിക്കാൻ കഴിയുക. ബയോഡീസൽ റഫറൻസുകൾ B10 ൽ നിന്ന് B100 ആയി വർദ്ധിപ്പിക്കാനും നിർദേശമുണ്ട്.
















