പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്. ദിവസവും പകർച്ചവ്യാധി കണക്കുകൾ കൈമാറാൻ, സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ
ചുമതലപ്പെടുത്തും. നിലവിൽ സർക്കാർ പുറത്തിറക്കുന്നത് സർക്കാർ ആശുപത്രിയിലെ കണക്കുകൾ മാത്രം. ഈ കണക്കുകൾ മാത്രമെടുത്ത് ഹോട്ട്സ്പോട്ടുകൾ നിർണയിക്കാൻ കഴിയില്ലെന്ന് വിലയിരുത്തൽ. സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന്
ഉദ്യോഗസ്ഥനെ ചുമതലപെടുത്തും. മാത്രം സംസ്ഥാനത്ത് ഇന്നലെ മാത്രം 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.















