തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലായിരുന്നു കുട്ടിയെ ആദ്യം എത്തിച്ചിരുന്നത്.
ആശുപത്രിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. നിസാരമായാണ് ആശുപത്രി അധികൃതർ കണ്ടത്. കാലിൽ നല്ല വേദനയുണ്ടെന്ന് കുട്ടി പറഞ്ഞിട്ടും അവർ കേട്ടില്ലെന്ന് ദിക്ഷാലിന്റെ പിതാവ് പറഞ്ഞു.















