ഇസ്രയേൽ-ലെബനോൺ രണ്ടാം ഘട്ട ചർച്ച ഇന്ന് വാഷിങ്ടണ്ണിൽ നടക്കും. വെടിനിർത്തൽ ഒരു മാസം നീട്ടാൻ ലെബനോൺ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ 10 ദിവസത്തേക്കാണ് വെടിനിർത്തൽ.
പരോക്ഷ ചർച്ചകൾക്ക് ഹിസ്ബുല്ല തയാറായേക്കുമെന്നും വിവരം. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ച എപ്പോൾ നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇറാൻ നേതാക്കൾ ഏകീകൃത നിർദ്ദേശവുമായി മുന്നോട്ടുവരുന്നതു വരെ വെടിനിർത്തൽ കരാർ തുടരാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ നിർദ്ദേശം
നൽകിയിരുന്നു. വെള്ളിയാഴ്ച ചർച്ചകൾ നടക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി. എന്നാൽ ചർച്ചകൾക്കും ധാരണയ്ക്കും ഇറാൻ തുടർന്നും തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി.















