spot_img

യു.ഡി.എഫ് സർക്കാരിന്റെ രണ്ട് വൈദ്യുതി കരാറുകളിൽ കോടികളുടെ അഴിമതിയെന്ന് സി.പി.എം

spot_img

Date:

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ രണ്ട് വൈദ്യുതി കരാറുകളിൽ കോടികളുടെ അഴിമതി നടന്നതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വി.ഇ.എച്ച് ഗ്ലോബൽ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചലിൽ നിന്ന് 900 മെഗാവാട്ടും വൈദ്യുതി വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നതായാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നതെന്ന് സി.പി.എം പ്രസ്താവനയിൽ ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

കാറ്റാടിയിൽ നിന്നുള്ള വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമായിരിക്കെ, വി.ഇ.എച്ച് ഗ്ലോബൽ ഇന്ത്യയിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ ഇരട്ടിയിലധികം തുക നൽകിയാണ് വൈദ്യുതി വാങ്ങിയത്. ഹിമാചലിൽ നിന്നുള്ള വൈദ്യുതിയാകട്ടെ എനർജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാൾ ഏറ്റവും കൂടിയ നിരക്കിലാണ് വാങ്ങിയത്. ഒക്ടോബർ മാസത്തിൽ മാത്രം കെ.എസ്.ഇ.ബി 282 കോടി രൂപയുടെ വൈദ്യുതിയാണ് ഈ കരാറുകൾ പ്രകാരം വാങ്ങിയതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

ടെൻഡറോ, റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ, നിയമ-ധന വകുപ്പുകളുടെ പരിശോധനയോ ഇല്ലാതെ ഫയലിന്മേൽ അതിവേഗം മുഖ്യമന്ത്രി നേരിട്ടാണ് ഉത്തരവ് നൽകിയതെന്ന് സി.പി.എം ആരോപിച്ചു. വിവിധ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈവശം വെച്ചത് അഴിമതി നടത്താനാണെന്ന സംശയം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സർക്കാർ അധികാരത്തിലെത്തി ആറ് മാസം തികയുന്നതിന് മുമ്പ് തന്നെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉയർന്നിരിക്കുന്നത്.

ജി.എൻ.എ കമ്പനിയുമായി കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും പിന്നെ എന്ത് അഴിമതി എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ ഒക്ടോബറിലെ രണ്ട് വൈദ്യുതി കരാറുകൾ പ്രകാരം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണെന്നും, ജുഡീഷ്യൽ അന്വേഷണത്തിലൂടെ സത്യം ജനങ്ങളെ അറിയിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related