യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ സജീവമായ ജനകീയ പ്രചാരണം തുടരുന്നു. ഔദ്യോഗിക പ്രചാരണ പരിപാടികൾക്കിടെ, വോട്ടർമാരെ നേരിൽ കാണുന്നതിനും അവരുമായി സംവദിക്കുന്നതിനും അദ്ദേഹം പ്രത്യേക സമയം കണ്ടെത്തുന്നുണ്ട്.
പ്രചാരണത്തിനിടെ ഒരു സ്ഥലത്ത് വച്ച്, ഒരു കൂട്ടം വിദ്യാർത്ഥികൾ അദ്ദേഹത്തെ കാണാൻ കാത്തുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചാണ്ടി ഉമ്മൻ ഉടൻ തന്നെ അവരിലേക്ക് എത്തി. ‘കുഞ്ഞുവോട്ടർമാരെ’ കണ്ട ചാണ്ടി ഉമ്മൻ അവരോട് വളരെ സൗഹൃദപരമായി സംസാരിക്കുകയും ഓരോരുത്തർക്കും കൈ നൽകി കുശലം ചോദിക്കുകയും ചെയ്തു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഒട്ടും അപരിചിതത്വം കാട്ടാതെ കുട്ടികളും അദ്ദേഹവുമായി വിശേഷങ്ങൾ പങ്കുവെച്ചത് ശ്രദ്ധേയമായി.















