പുതുപ്പള്ളി : തൊഴിലും ജീവിത സാഹചര്യങ്ങളും തേടി യുവാക്കള്‍ നാടുവിടുന്ന സാഹചര്യം മാറാന്‍ ചാണ്ടി ഉമ്മനെ പോലെയുള്ള യുവനേതാക്കള്‍ ഭരണനേതൃത്വത്തില്‍ വരണമെന്ന് ശശി തരൂര്‍ എംപി. യുഡിഎഫ് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്റെ വാകത്താനം മണ്ഡല പര്യടനം തൃക്കോതമംഗലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയെ പോലെ പാവങ്ങള്‍ക്ക് ആശ്രയിക്കാവുന്ന നേതാവാണ് മകന്‍ ചാണ്ടി ഉമ്മനും. രണ്ടര വര്‍ഷക്കാലം ജനപ്രതിനിധിയെന്ന നിലയില്‍ പുതുപ്പള്ളിയുടെ ആവശ്യങ്ങളും ആശങ്കകളും അഭിലാഷങ്ങളും നിയമസഭയില്‍ എത്തിക്കാന്‍ ചാണ്ടി ഉമ്മനായി. അതേസമയം സര്‍ക്കാര്‍ സഹായില്ലാതെ തന്നെ സ്വന്തം നിലയില്‍ വീടുകള്‍ വച്ചു നല്‍കുകയും വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ചെയ്തു. ഇടതുപക്ഷ ദുര്‍ഭരണം അവസാനിപ്പിക്കാനും പുതുപ്പള്ളിയുടെ ശോഭനമായ ഭാവിക്കും ചാണ്ടി ഉമ്മനെ വിജയിപ്പിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. 200 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെപിസിസി ജന. സെക്രട്ടറി ജോഷി ഫിലിപ്പ് നന്ദി പറഞ്ഞു. തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഞാലിയാക്കുഴി വരെ പര്യടനത്തില്‍ പങ്കെടുത്ത ശശി തരൂര്‍ വിവിധ കേന്ദ്രങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. 41 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി അമ്പലക്കവലയില്‍ സമാപിച്ചു. രാവിലെ മണര്‍കാട് മണ്ഡല പര്യടനം കണ്ടന്‍കാവ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ചു. കെപിസിസി ജന. സെക്രട്ടറി ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു പാതയില്‍ അധ്യക്ഷനായി. കുഞ്ഞ് പുതുശേരി, കെ.എം. മാത്യു, ജെ.ജി. പാലയ്ക്കലോടി, കെ.കെ. രാജു, റെജി ഫിലിപ്പോസ് എന്നിവര്‍ പ്രസംഗിച്ചു. നൂറോളം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മണര്‍കാടിന്റെ ഉള്‍വഴികളിലൂടെ പര്യടനം നടത്തിയ ചാണ്ടി ഉമ്മന്‍ ജനങ്ങളെ നേരില്‍ കണ്ട് പിന്തുണ ഉറപ്പിച്ചു. കളപ്പുരയ്ക്കല്‍പടി, മൂലേപ്പീടിക, കീഴക്കേടത്ത്പടി, മാലു കവല, തുടങ്ങി 21 കേന്ദ്രങ്ങളില്‍ ഹാളണിയിച്ചും പൂച്ചെണ്ടുകള്‍ സമ്മാനിച്ചും നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിക്കു സ്വീകരണം ഒരുക്കി. ഉച്ചയോടെ മണര്‍കാട് കവലയില്‍ സമാപിച്ചു.
“പുതുപ്പള്ളിയുടെ ശോഭനമായ ഭാവിക്ക് ചാണ്ടി ഉമ്മൻ വരണം”; ശശി തരൂർ
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular