മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ. ഗൺമാനെതിരെ അടിയന്തര നടപടി ആവശ്യപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറും.
കേസിൽ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതിന്റെ കാരണം വ്യക്തമാക്കാൻ കേസ് അന്വേഷിച്ച അന്നത്തെ റെയിൽവേ സി.ഐയുടെ മൊഴിയും എസ്.ഐ.ടി ഉടൻ രേഖപ്പെടുത്തും.
കെ.എസ്.യു പ്രവർത്തകർ ഇന്ന് ഹാജരാകണം; വീണ ജോർജിന്റെ മൊഴി രേഖപ്പെടുത്തി
കേസിൽ പ്രതികളാക്കപ്പെട്ട അഞ്ച് കെ.എസ്.യു പ്രവർത്തകരോട് മൊഴി നൽകാനായി ഇന്ന് ഹാജരാകാൻ എസ്.ഐ.ടി നിർദ്ദേശിച്ചിട്ടുണ്ട്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുൻമന്ത്രി വീണ ജോർജിന്റെ മൊഴിയും പ്രത്യേക സംഘം രേഖപ്പെടുത്തിയിരുന്നു.















