രാമപുരം: തൻറെ ജീവിതത്തിലും പ്രവർത്തനങ്ങളിലും ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിശുദ്ധ ജീവിതം കഴിച്ച് ദൈവത്തിന്റെയും, മനുഷ്യരുടെയും ഹൃദയത്തിൽ ഇടം നേടിയ പുണ്യാത്മാവാണ്
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ എന്ന് വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ മോൺ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. .താൻ ചെയ്ത ചെറിയ കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്തിക്കൊണ്ട് തന്നെ
കണ്ടുമുട്ടുന്നവർക്ക് ഒക്കെ സംതൃപ്തി നിറഞ്ഞ മനസ്സോടെ പെരുമാറിയത് കൊണ്ടാണ് ജനമനസ്സുകളിൽ കുഞ്ഞച്ചൻ വിശുദ്ധനായി തീർന്നത്. വചനപ്രഘോഷണം വാക്കുകൾ കൊണ്ടും, പ്രാർത്ഥന വഴിയും ,ജീവിത മാതൃക വഴിയും നടത്തിയ വൈദികനായിരുന്നു
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ എന്ന അദ്ദേഹം പറഞ്ഞു .വൈകുന്നേരം 4 .30 ന് റവ. ഫാ. മാണി കൊഴുപ്പൻകുറ്റി വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി















