പശ്ചിമബംഗാളിലെ ഫാള്‍ട്ട ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്വലവിജയം. ഒരുലക്ഷത്തിലേറെ വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ദേബാങ്ഷു പാണ്ഡ വിജയിച്ചു. സിപിഐഎം സ്ഥാനാര്‍ഥി ശംഭു നാഥ്
കുര്‍മി രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നല്‍കുന്നത് എന്ന് സിപിഐഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു.ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വലവിജയം ഫാള്‍ട്ടയില്‍ നടന്ന തിരഞ്ഞെടുപ്പിലും ബിജെപി ആവര്‍ത്തിച്ചു.ഒന്നരലക്ഷം ലീഡ്
നേടുമെന്ന അവകാശവാദത്തിന് ഒപ്പം എത്തിയില്ലെങ്കിലും 109021 വോട്ടുകള്‍ക്ക് ബിജെപിയുടെ ദേബാങ്ഷു പാണ്ഡ വിജയിച്ചു.40627 വോട്ടുകള്‍ നേടി സിപിഐഎം സ്ഥാനാര്‍ഥി ശംഭു നാഥ് കുര്‍മി രണ്ടാം സ്ഥാനം നേടി.















