പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ പദവിയിൽ നിന്ന് സ്ഥലം മാറി അമേരിക്കയിലേക്ക് പോകുന്ന ഫാ.തോമസ് കിഴക്കയിലിന് പി.എസ്.ഡബ്ലിയു.എസ് കുടുംബാംഗങ്ങൾ യാത്രാ മംഗളങ്ങൾ നേർന്നു. അഗ്രിമ ഹാളിൽ ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിയുടെ
അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഫാ.ഫ്രാൻസീസ് ഇടത്തിനാൽ ,ഫാ.മാത്യു പുളിക്കപ്പറമ്പിൽ , പബ്ളിക് റിലേഷൻ സ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം,
റീജിയൻ കോർഡിനേറ്റർ സിബി കണിയാംപടി, അഗ്രിമ മാനേജർ ടോണി കണി പറമ്പിൽ , സോൺ കോർഡിനേറ്റർമാരായ ആലീസ് ജോർജ് , സൗമ്യാ ജയിംസ് എന്നിവർ പ്രസംഗിച്ചു. പാലാ ളാലം പള്ളിയിൽ വെച്ചു നടന്ന സോൺ വാർഷികത്തോടനുബന്ധിച്ച് മുനിസിപ്പൽ ചെയർ പേഴ്സൺ ദിയാബിനു പുളിയ്ക്കക്കണ്ടം കിഴക്കേലച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു.















