പശ്ചിമേഷ്യൻ സംഘർഷം, വെട്ടിച്ചുരുക്കിയ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ. അന്താരാഷ്ട്ര സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നത് ആലോചനയിൽ. ഇന്ധന
പ്രതിസന്ധിയെ തുടർന്ന് നേരത്തെ പ്രതിദിനം നൂറിലധികം അന്താരാഷ്ട്ര സർവീസുകൾ കമ്പനി വെട്ടിക്കുറച്ചിരുന്നു. വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു.
അസമിലെ ഗുവാഹത്തിയിൽ നിന്നും ദുബായ്, അബുദാബി എന്നീ നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവീസ് നടത്തുക. ഓഗസ്റ്റ് മുതൽ ഈ സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.















