പാലാ: പ്രമുഖ സ്വർണ്ണവ്യാപാര ശൃംഖലയായ അച്ചായൻസ് ഗോൾഡിന്റെ 49-ാമത് ബ്രാഞ്ചും പാലാ സോണൽ ഓഫീസും ഓഗസ്റ്റ് 21 വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കുന്നു. കെ.എം. മാണി ബൈപ്പാസ് റോഡിലെ സീറിയക് പ്ലാസയിൽ (ആർ.വി. ജങ്ഷൻ) വൈകുന്നേരം 5.30-ന് നടക്കുന്ന ചടങ്ങിൽ അച്ചായൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. ടോണി വർക്കിച്ചനും ജനറൽ മാനേജർ ശ്രീ. ഷിനിൽ കുര്യനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും.
മദ്ധ്യകേരളത്തിൽ 50 ബ്രാഞ്ചുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ പ്രധാന നാഴികക്കല്ലായാണ് പാലായിലെ രണ്ടാമത്തെ ബ്രാഞ്ചിന്റെ തുടക്കം. 2005-ൽ പ്രവർത്തനം ആരംഭിച്ച അച്ചായൻസ് ഗോൾഡിന് നിലവിൽ കേരളത്തിലും വിദേശത്തുമായി നിരവധി ശാഖകളുണ്ട്.
















