ആയിരം വിദ്യാർത്ഥികൾ രചന നിർവഹിച്ചു ഭീമൻ പുസ്തകം മിഴിതുറന്നു
ചെമ്മലമറ്റം വായനദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ രചന നിർവഹിച്ച ഭീമൻപുസ്തകം മിഴി തുറന്നു ഒന്നാം ക്ലാസ്സ് മുതൽ
പത്താംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ കഥയും കവിതയും കാർട്ടൂൺ ഒക്കെയും രചിച്ച് വലിയ പുസ്തകം വായന ദിനത്തിൽ പുറത്തിറങ്ങി സ്കൂൾഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ഥ
ബാലസാഹത്യകാരൻ അന്തിനാട് ജോസ് പുസ്തക പ്രകാശനംനടത്തി സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ ജേക്കബ് കടുതോടിൽ സാഹത്യകാരൻ ജോസ് അന്തി നാട് തുടങ്ങിയവർ പ്രസംഗിച്ചു















