കൊല്ലം: കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ പെരുമൺ തീവണ്ടി ദുരന്തം സംഭവിച്ചിട്ട് ഇന്ന് 38 വർഷം തികയുന്നു. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ആ കറുത്ത ജൂലൈ 8-ന്റെ നടുക്കുന്ന
ഓർമ്മകൾ പെരുമൺ നിവാസികളുടെയും കേരളീയരുടെയും മനസ്സിൽ നിന്ന് ഒട്ടും മാഞ്ഞുപോയിട്ടില്ല. 105 പേരുടെ ജീവനാണ് അന്ന് അഷ്ടമുടിക്കായലിന്റെ ആഴങ്ങളിൽ പൊലിഞ്ഞുപോയത്.















