പാലാ: മറ്റക്കര മഞ്ഞാമറ്റത്തിന് സമീപം ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. മഞ്ഞാമറ്റം സ്വദേശികളായ മോളി ജോസഫ് (59), ഓട്ടോ ഡ്രൈവർ ജയപ്രകാശ് (50) എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ ഇരുവരേയും ഉടൻതന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.












