പ്രധാന തിരുനാള്‍ ദിവസങ്ങളായ 16, 17, 18, തീയതികളില്‍ ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ ഐറ്റിഐ കവല വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ വശങ്ങളിലെ വാഹന
പാര്‍ക്കിംഗിന് നിരോധനമേര്‍പെടുത്തും. തിരുനാളിനോടുനുബന്ധിച്ചുള്ള വാഹന പാര്‍ക്കിംഗിന് പുതിയ പള്ളിക്ക് സമീപം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ ഭാഗത്തും
പഴയപള്ളിയുടെയും വലിയപള്ളിയുടെ പാരീഷ് ഹാളിന് സമീപവും പുതിയ ബൈപാസിന്റെ പ്രവേശനഭാഗത്തുമെല്ലാം വാഹന പാര്‍ക്കിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ട്. പുതിയ പള്ളിയുടെ ചുറ്റുമുള്ള റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.












