spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 08

spot_img

Date:

വാർത്തകൾ

🗞️👉 തൃശ്ശൂർ മാടക്കത്തറ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് തൃശ്ശൂർ നഗരത്തിൽ ഉൾപ്പെടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചാലക്കുടി, കുന്നംകുളം അടക്കമുള്ള സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ കെഎസ്ഇബി അധികൃതർ തുടരുകയാണ്. പീച്ചി ഉൾപ്പടെയുള്ള മേഖലകളിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി തകരാർ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള ശബ്ദത്തോടെ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. വൈകിയാണെങ്കിലും ഇന്ന് രാത്രിയോടുകൂടി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്.

🗞️👉 അറ്റ്ലാന്റിക്ക് സമുദ്രത്തിൽ റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ പിടിച്ചെടുത്ത് അമേരിക്ക. ‘മറീനേര’ എന്ന എണ്ണടാങ്കറാണ് പിടിച്ചത്. രണ്ടാഴ്ചയിലേറെ പിന്തുടർന്നാണ് അമേരിക്കയുടെ നീക്കം. കരിബിയൻ കടലിൽ മറ്റൊരു കപ്പൽ കൂടി അമേരിക്ക പിടിച്ചെടുത്തു. വെനസ്വേലയിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ച ടാങ്കറിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായി എണ്ണകടത്തുന്ന ഷാഡോ ഫ്ലീറ്റിന്റെ ഭാഗമാണ് ഈ കപ്പൽ എന്നാണ് അമേരിക്കയുടെ ആരോപണം.

🗞️👉 കോഴിക്കോട് മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുളള വീഡിയോ പങ്കുവെച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃക്കുറ്റിശ്ശേരി സ്വദേശി നിജിനെതിരെയാണ് ബാലുശ്ശേരി പൊലീസ് നേരത്തെ കേസെടുത്തത്.

🗞️👉 രസകരമായ കാസ്റ്റിംഗ് കോളുമായി പ്രേംപാറ്റ സിനിമയുടെ പോസ്റ്റർ പുറത്ത്. ഒരു NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്നർ ആണ് പ്രേംപാറ്റ. സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്.

🗞️👉 പാലക്കാട് മണ്ഡലത്തിൽ DCC പ്രസിഡൻ്റ് എ തങ്കപ്പനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം. തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് പാലക്കാട് ജില്ല നേതൃയോഗത്തിൽ ആവശ്യം. കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ ഇക്കാര്യം അറിയിച്ചു. തൃത്താലയിൽ വിടി ബൽറാമും മത്സരം​ഗത്തുണ്ടാവും. എന്നാൽ പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നാണ് വിവരം. പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നും പട്ടാമ്പി കോൺഗ്രസിന് തന്നെ വേണമെന്നും നേതൃയോഗത്തിൽ ആവശ്യമുയർന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related