തിരുവനന്തപുരം കണിയാപുരത്ത് ലഹരി വേട്ട. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി. ഇവരിൽ നിന്ന് MDMAയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി.
കണിയാപുരം തോപ്പിൽ ഭാഗത്ത് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ ആറ്റിങ്ങൽ നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്.
നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി വിഗ്നേഷ് ദത്തൻ (34)- ഡോക്ടർ, പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്.












