കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം.
ഇന്ന് പുലർച്ചെ 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. മുക്കം, നരിക്കുനി,കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ പൂര്‍ണമായും അണക്കാനായിട്ടില്ല.
തീപിടുത്തത്തിൽ ആര്‍ക്കും പരുക്കില്ല. താമരശ്ശേരിക്ക് സമീപം എലോക്കരയിലാണ് സംഭവം. തീപിടുത്തത്തിൽ പ്ലാൻറും, കെട്ടിടവും കത്തിനശിച്ചു.












