spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 01

spot_img

Date:

വാർത്തകൾ

🗞️👉 2026-ന് നിറപ്പകിട്ടാർന്ന തുടക്കം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലമായ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ വൻ ജനാവലിയാണ് എത്തിയത്. ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോൾ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്.

🗞️👉 പക്ഷിപ്പനി, ആലപ്പുഴയിലെ നിയന്ത്രണങ്ങൾ നീക്കി. ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാം. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ അനുമതി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ ,ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം കള്ളിങ്ങ് നടത്തിയ പ്രദേശങ്ങളിൽ അണുനശീകരണം പൂർത്തിയായി. പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചില്ല. സംശയമുള്ള മൂന്ന് സാംപിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചു. ഈമാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെനന്നായിരുന്നു ഉടമകളുടെ മുന്നറിയിപ്പ്.

🗞️👉 യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ വിജയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പുതുവത്സരാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിൻ. കംചത്ക ഉപദ്വീപിലാണ് പുടിന്റെ പരമ്പരാഗത പ്രസംഗം ആദ്യമായി സംപ്രേഷണം ചെയ്തത്. സൈന്യത്തെ പിന്തുണയ്ക്കാൻ പൗരന്മാരോട് പുടിൻ ആഹ്വാനം ചെയ്തു. രാജ്യം സൈന്യത്തെ വിശ്വസിക്കുന്നുവെന്നും യുക്രെയ്നെതിരെ നാല് വർ‌ഷമായി തുടരുന്ന യുദ്ധത്തിൽ റഷ്യ ജയിക്കുമെന്നും അദേഹം പറഞ്ഞു. 

🗞️👉 മഹാരാഷ്ട്രയിലെ അമരാവതിയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, കേസെടുത്തത് പ്രദേശവാസിയുടെ വാക്കലുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ. നാലുമണിയോടെ ആറു പേർ സംഭവം നടന്ന വീട്ടിലേക്ക് എത്തിയെന്നും മതം മാറിയാൽ പണവും ജോലിയും നൽകാമെന്ന് പറയുന്നതായി കേട്ടുവെന്നും പരാതിക്കാരൻ പറയുന്നു. ദേവീദാസ് റാവു ശിൻഡെ എന്നയാളാണ് പരാതിക്കാരൻ. BNS 299 , 302 വകുപ്പുകൾ പ്രകാരമാണ് വൈദികൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്.

🗞️👉 2025 എന്ന വർഷം എനിക്കും കേരളത്തിനും ഒരുപോലെ നിർണ്ണായകമായ ഒന്നായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ ചുവടുമാറ്റം ഞാൻ തിരിച്ചറിയുന്നു. പുതിയ കരുത്തും ഉറച്ച വിശ്വാസവുമായി ഓരോ മലയാളിയും മാറ്റത്തിനായി സജ്ജമായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസിത ഭാരതം എന്ന വികസന സ്വപ്നത്തിൽ വിശ്വാസമർപ്പിച്ച ഓരോ മലയാളിയോടും, ആത്മാർത്ഥമായി പരിശ്രമിച്ച ബിജെപി പ്രവർത്തകരോടും ഞാൻ ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു. ആ മഹത്തായ കാഴ്ചപ്പാടിൽ പങ്കുചേരാൻ കേരളം ഇന്ന് പൂർണ്ണ സജ്ജമാണ്.പക്ഷേ, വെറും നന്ദിവാക്കുകൾ കൊണ്ട് മാറ്റം സംഭവിക്കില്ല. കർമ്മപദ്ധതികളുടെ ശരിയായ നടത്തിപ്പാണ് അത്യാവശ്യം.

🗞️👉 പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നത്. പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളിൽ പങ്കുചേരാമെന്നും മുഖ്യമന്ത്രി ആശംസയിൽ അറിയിച്ചു.

🗞️👉 പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു. പുതുവത്സരം നവോന്മേഷത്തിന്റെയും നല്ല മാററത്തിന്റെയും പ്രതീകമാണ്. ആത്മപരിശോധനയ്ക്കും പുതിയ പ്രതിജ്ഞകൾക്കുമുള്ള അവസരമാണ്. രാജ്യത്തിന്റെ വികസനം, പരിസ്ഥിതി സംരക്ഷണം, ഐക്യം എന്നിവയോടുള്ള പ്രതിബന്ധത ശക്തിപ്പെടുത്താമെന്നും ദ്രൗപദി മുർമു ആശംസാ സന്ദേശത്തിൽ പറഞ്ഞു.

facebook sharing button 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related