spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 23

spot_img

Date:

വാർത്തകൾ

🗞️👉 നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ മത്സരിക്കാനൊരുങ്ങി കെ മുരളീധരൻ

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂർ ജില്ലയിൽ മത്സരിക്കാനൊരുങ്ങി കെ മുരളീധരൻ. ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനാണ് നീക്കം. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കെ മുരളീധരന് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം. ലീഗിന്റെ സീറ്റായ ഗുരുവായൂരിന് പകരം പട്ടാമ്പി സീറ്റ് ലീഗിന് നൽകും. സീറ്റ് വച്ചു മാറൽ സംബന്ധിച്ച് ഉഭയ കക്ഷി ചർച്ചയിൽ തീരുമാനം ഉണ്ടാക്കാനാണ് ആലോചന. ജനുവരി ആദ്യ വാരത്തോടെ ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കാനാണ് കെപിസിസി കെ മുരളീധരന് നിർദേശം നൽകിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നെങ്കിലും ഗുരുവായൂരിൽ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞത്. ഇതാണ് കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള അനുകൂല ഘടകം.

🗞️👉 വാളയാർ ആൾക്കൂട്ട കൊലപാതകം: രാംനാരായണൻ നേരിട്ടത് ക്രൂര പീഡ‍നം

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്‌. രാംനാരായണന്റെ തലക്കുൾപ്പെടെ ദേഹമാസകലം മർദ്ദനമേറ്റു. അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകൾ അടക്കം തകർന്നു. രാംനാരായണൻ നേരിട്ടത് പറഞ്ഞറിയിക്കാൻ കഴിയാത്ത ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വടികൊണ്ട് ശരീരത്തിൽ ക്രൂരമായ അടിയേറ്റെന്നും വാരിയെല്ല് ഒടിഞ്ഞുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർധനത്തിന്റെ ആഘാതത്തിൽ മസിലുകൾ അടക്കം ചതഞ്ഞരഞ്ഞു. ഞരമ്പുകൾ പൊട്ടിയൊഴുകിയ ചോര ചർമ്മത്തിൽ പടർന്നു പിടിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളും കേസിൽ നിർണായകമാകും.

🗞️👉 തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി: ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായി

തദ്ദേശ തിരഞ്ഞെടുപ്പിൽ‌ ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. മുഖ്യമന്ത്രിക്കെതിരെയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തെറ്റില്ല. എന്നാൽ മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനുമായി കാറിൽ എത്തിയത് തെറ്റെന്ന് നേതാക്കൾ. യോഗി ആദിത്യ നാഥിൻ്റെ ആശംസ വായിക്കുന്നതിൻ്റെ രാഷ്ട്രീയം എന്താണെന്ന് നേതാക്കൾ ചോദ്യം ഉയർത്തി. എല്ലാം ഭരണത്തിന് വിട്ടു കൊടുത്ത് പാർട്ടി മാറിനിൽക്കുന്നതിന്റെ കുഴപ്പമാണിതെന്നും വിമർശനം.

🗞️👉 മഹാദേവൻ തമ്പിയുടെ ‘നിലം’ പ്രകാശനം ചെയ്തു

എ സ്.മഹാദേവൻ തമ്പിയുടെ ‘നിലം’ എന്ന നോവൽ പ്രകാശനം ചെയ്തു. ഗ്രീൻ ബുക്ക്സിന്റെ ‘വാക്കിടം’ പുസ്തകോത്സവത്തിലാണ് പുസ്തക പ്രകാശനം നടന്നത്. എഴുത്തു കാരി മാനസിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കൃഷി ഇല്ലാതാകുമ്പോൾ മനുഷ്യൻ തന്നെ ഇല്ലാതാകുന്നുവെന്ന സത്യമാണ് ‘നിലം’ എന്ന നോവൽ ഓർമ്മിപ്പിക്കുന്നതെന്ന് മാനസി.

🗞️👉 മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രസന്റേഷന്‍ നടത്താന്‍ മന്ത്രിമാര്‍

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ മന്ത്രിമാര്‍. വകുപ്പുകളുടെ അടുത്ത രണ്ട് മാസത്തെ പ്രവര്‍ത്തനം എങ്ങനെയായിരിക്കും എന്ന് മന്ത്രിസഭായോഗത്തില്‍ വിശദീകരിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രിമാരുടെ നീക്കം.

🗞️👉 ഉണ്ണീശോയ്ക്കു ഒരു ഗിഫ്റ്റ് – പാവങ്ങള്‍ക്ക് ഒരു കൈത്താങ്ങ്

കടുത്തുരുത്തി: കാലിതൊഴുത്തില്‍ പിറന്ന ഉണ്ണിയീശോ ലോകത്തിന് നല്‍കിയ സന്ദേശം ക്രിസ്മസിനോടുനുബന്ധിച്ചു പ്രാവര്‍ത്തികമാക്കി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ കുരുന്നുകള്‍. ഉണ്ണീശോയ്ക്കു ഒരു ഗിഫ്റ്റ്-പാവങ്ങള്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ ക്രിസ്മസ് സമ്മാനങ്ങള്‍ ശേഖരിച്ചു അര്‍ഹരായവര്‍ക്ക് എത്തിച്ചു നല്‍കിയാണ് കുരുന്നുകള്‍ മാതൃകാപരമായ സന്ദേശത്തിലൂടെ ക്രിസ്മസ് ആഘോഷമാക്കിയത്.

🗞️👉 എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണം’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

എസ്ഐആറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. 25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും 2025ലെ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ഫോം ലഭിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മാപ്പിംഗ് പ്രക്രിയ പൂർണമായിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു. ചില ബൂത്തുകളിൽ വിവരം ശേഖരിക്കാൻ കഴിയാത്ത വോട്ടർമാരുടെ എണ്ണം അസാധാരണമായി ഉയർന്നു. ഇത് ഗൗരവത്തോടെ പരിശോധിക്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ പലർക്കും വോട്ട് അവകാശം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് കത്തിൽ പറയുന്നു. പല കാരണങ്ങളാലാണ് ഇവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

🗞️👉 തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം; വോട്ട് മറിച്ചില്ലെങ്കിൽ വിജയം ഇനിയും കൂടുമായിരുന്നു: എം.ടി. രമേശ്

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം ഉണ്ടായെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. 2020നേക്കാൾ നേട്ടം ഇത്തവണ ഉണ്ടാക്കി. പഞ്ചായത്തുകളുടെ എണ്ണം കൂട്ടിയെന്ന് അദേഹം പറഞ്ഞു. അതേസമയം എൽഡിഎഫ് വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് യുഡിഎഫിനാണെന്നും ഈ വികാരത്തിനു ഇടയിലും ബിജെപിക്ക് നേട്ടം ഉണ്ടായി എന്ന് എംടി രമേശ് പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ മൂവായിരത്തിലധികം വാർഡുകളിൽ യുഡിഎഫ്-എൽഡിഎഫ് ഒന്നിച്ചു നിന്നു.

🗞️👉 കണ്ണൂരിർ ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിലെ പയ്യന്നൂരിൽ ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി സ്വദേശി കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് സംശയം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related