കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാസമതിയുടെ നേതൃത്വത്തിൽ, ത്രിതല പഞ്ചായത്തുകളിൽ വിജയംവരിച്ച സംഘടനാങ്ങങ്ങൾക്ക് സ്വീകരണം കൊടുത്തു.
ശാലോം പാസ്റ്ററൽ സെന്ററിൽ കൂടിയ യോഗത്തിൽ രൂപതാ പ്രിസിഡന്റ് എമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ചു.രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫാ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൻ വീട്ടിയാങ്കൽ, ജോയി കണിപ്പറമ്പിൽ, എം എം ജേക്കബ്,സി എം ജോർജ്, ജോൺസൻ ചെറുവള്ളി, ക്ലിൻറ് അരിപ്ലാക്കൽ, ലീനാ സണ്ണി, ജോബിൻ പുതിയടത്തുചാലിൽ, ലിബി മണിമല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.












