പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച്ച ആസ്റ്റണ്‍ വില്ലക്കെതിരെ ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വകാഡില്‍ ഇംഗ്ലീഷ് മിഡ്ഫീല്‍ഡറായ കോബി മെയ്‌നൂവിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരിച്ച് കോച്ച് റൂബന്‍ അമോറിം. തുടര്‍ച്ചയായ അവഗണനയെ തുടര്‍ന്ന് താരം ക്ലബ്ബ് വിടാനൊരുങ്ങുന്നുവെന്ന വിവരങ്ങള്‍
പുറത്തുവന്നതിന് പിന്നാലെസ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ ഹ്രസ്വ അഭിമുഖത്തിലാണ് താരത്തിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതിന്റെ കാരണങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ റൊണാള്‍ഡോയും വെയ്ന്‍ റൂണിയും ജുവാന്‍ സെബാസ്റ്റ്യന്‍ വെറോണുമൊക്കെ ബെഞ്ചിലിരുന്നിട്ടുണ്ട്. ഒരു താരത്തിന് മതിയായ ഫിറ്റ്‌നെസില്ലെങ്കില്‍ കളിക്കാന്‍ കഴിയില്ല.
കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടി വന്ന ബ്രസീല്‍ താരം കാസെമിറോക്ക് പകരക്കാരനായി കോബി മെയ്‌നൂ ഇറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഇന്നലെ അദ്ദേഹം ആദ്യ ഇലവനിലോ പകരക്കാരനായോ ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസിനൊപ്പം കസെമിറോയുടെ അഭാവത്തില്‍ മിഡ്ഫീല്‍ഡില്‍ കളിച്ചതാകട്ടെ മാനുവല്‍ ഉഗാര്‍ട്ടെയായിരുന്നു.












