പാലാ : ഭയത്തിൽ നിന്നും വിശ്വാസത്തിന്റെ ആഴങ്ങളിൽ ജീവിക്കാൻ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം ഇന്നിന്റെ ആവശ്യമാണെന്ന് പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് സുവിശേഷ സന്ദേശത്തിൽ പറഞ്ഞു.
നിശബ്ദതയുടെ വിശുദ്ധനും വാക്കുകളെക്കാൾ പ്രവൃത്തിയിലൂടെ വിശ്വാസം ജീവിച്ചവനാണ് വിശുദ്ധ യൗസേപ്പിതാവെന്നും അച്ചൻ സൂചിപ്പിച്ചു. ബൈബിൾ കൺവെൻഷന്റെ മൂന്നാം ദിവസമായ ഇന്ന് വിശുദ്ധ കുർബാനയിൽ സഹകാർമ്മിക്കാർ ആയിരുന്നത്. ഫാ. എബ്രഹാം കുപ്പപ്പുഴക്കൽ, ഫാ. കുര്യൻ മുക്കാം കുഴിയിൽ, ഫാ. സിറിയക്ക് തടത്തിൽ, ഫാ. ജോസഫ് നരിതൂക്കിൽ












