രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പരാതികൾ കോൺഗ്രസിന് മുൻപ് തന്നെ അറിയാവുന്ന കാര്യമാണെന്നും ഇതുവരെ കോൺഗ്രസ്
രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പാലക്കാട് ജനത പറഞ്ഞത് ആവർത്തിക്കുകയാണ്. തങ്ങൾ ഒരു വലിയ തെറ്റ് ചെയ്‌തു, മെട്രോ മാനേ വോട്ട് ചെയ്‌ത് ജയിപ്പിക്കേണ്ടതായിരുന്നു അതിൽ നിരാശയുണ്ടെന്നാണ് അവർ പറഞ്ഞത്.
മൂന്നുമാസം മുമ്പ് പുറത്താക്കേണ്ടതായിരുന്നു. എന്നാൽ കോൺഗ്രസ് രാഷ്ട്രീയം കളിച്ചു. എന്തു ചെയ്ത് പവർ പിടിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം അധികാരം കിട്ടുമ്പോൾ ഇങ്ങനെ പെരുമാറും.












