നവംബർ 25 മുതൽ 28 വരെ നടന്ന കോട്ടയം ജില്ലാ കലോത്സവത്തിൽ ഭരണങ്ങാനം സെക്രേട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ ചരിത്രം ആവർത്തിച്ചു. ഹൈസ്കൂൾ വിഭാഗം സംഘനൃത്തം , നാടകം , മാർഗ്ഗംകളി , ഓട്ടൻ തുള്ളൽ, ഇംഗ്ലീഷ് പ്രസംഗം, എന്നീ ഇനങ്ങൾക്കും യു. പി. വിഭാഗം കുച്ചുപ്പുടി , ഭരതനാട്യം ,
സംഘനൃത്തം, നാടോടിനൃത്തം , വാട്ടർ കളർ എന്നീ ഇനങ്ങൾക്കും ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കുകയും ഹൈസ് കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റ് രണ്ടാം സ്ഥാനവും A ഗ്രേഡും, ദേശഭക്തി ഗാനം , കഥാരചന, കവിതാരചന , ഉപന്യാസം (ഹിന്ദി, മലയാളം , ഇംഗ്ലീഷ്) കഥാപ്രസംഗം,
മംഗലംകളി, മോഹിനിയാട്ടം , നാടോടിനൃത്തം, ഭരതനാട്യം , കേരളനടനം, UP വിഭാഗം വാട്ടർ കളർ എന്നിവയ്ക്ക് A ഗ്രേഡും നേടി. തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥിനികളെ മാനേജ്മെന്റും സ്റ്റാഫും പി.ടി.എ. -യും അഭിനന്ദിച്ചു.












