സാധാരണ കപ്പലെന്ന് റഷ്യ അവകാശപ്പെടുന്നതും ലോക രാജ്യങ്ങൾ ചാരക്കപ്പലെന്ന് വിളിക്കുകയും ചെയ്യുന്ന യാന്റർ ആണ് ബ്രിട്ടന്റെ തീരദേശത്ത് കറങ്ങി നടക്കുന്നത്. ഇതിന് പിന്നാലെ കനത്ത ആശങ്കയിലാണ് ബ്രിട്ടീഷ് പ്രതിരോധ മേധാവികൾ. ബ്രിട്ടൻ സമുദ്രത്തിൽ സ്ഥാപിച്ച കേബിളുകൾ യാന്റർ നിരീക്ഷിക്കുന്നുവെന്നാണ് ആശങ്ക. ദശലക്ഷക്കണക്കിന് ഡോളറുകളുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ളവയുടെ ഡാറ്റകളാണ് ഈ കേബിളുകളിലൂടെ കൈമാറ്റം ചെയ്യുന്നത്. ഈ കേബിളുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിൽ 90 ശതമാനവും സാമ്പത്തിക ഇടപാടുകളുടേതാണ്. റോയൽ എയർ ഫോഴ്സ് നിരീക്ഷണ വിമാനങ്ങളുടെ പൈലറ്റുമാർക്ക് നേരെ ലേസർ രശ്മികൾ യാന്ററിലെ നാവികർ പായിക്കുക കൂടി ചെയ്തതോട ഡാറ്റ ചോർത്തൽ നടക്കുന്നുവെന്ന ആശങ്ക ബ്രിട്ടന് ശക്തമായിട്ടുണ്ട്. നിരീക്ഷണ വിമാനങ്ങളിലെ പൈലറ്റുമാർക്ക് നേരെ ലേസർ രശ്മികൾ പ്രയോഗിക്കുന്നത് പ്രകോപനപരമെന്നാണ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പ്രതികരിക്കുന്നത്. അതീവ അപകടകരമായ പ്രവർത്തിയാണ് നാവികർ ചെയ്തത്. ബ്രിട്ടനിൽ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നാണ് പ്രതിരോധ സെക്രട്ടറി വിശദമാക്കുന്നത്. ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്. നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് അറിയുന്നുണ്ട്. ഈ ആഴ്ച കൂടുതൽ തെക്കൻ മേഖലയിലേക്ക് യാന്റർ സഞ്ചരിക്കുകയാണെങ്കിൽ ഞങ്ങൾ സജ്ജരാണ് എന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular