spot_img

വിഷവായുവും മലിനീകരണവും: കരൂർ റബർ ഫാക്ടറിയുടെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു

spot_img

Date:

മീനച്ചിൽ റബർ മാർക്കറ്റിംഗ് & പ്രോസസ്സിംഗ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (MRM & PCS) ഉടമസ്‌ഥതയിൽ കരൂരിൽ പ്രവർത്തിക്കുന്ന റബർ ഫക്ടറി കഴിഞ്ഞ 10 വർഷം പൂട്ടിക്കിടന്ന ശേഷം ഇപ്പോൾ യാതൊരു നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയും, ലൈസൻസുകൾ ഇല്ലാതെയും തുറന്നു പ്രവർത്തിച്ചു വരുന്നു.

ഈ ഫാക്ടറി പാലാ മുൻസിപ്പാലിറ്റി – ഒന്ന്, രണ്ട്, മൂന്ന് വാ ർഡുകളിലായി താമസിക്കുന്ന ആയിരത്തിൽ പരം കുടുംബങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ വിഷവായുവും മലിനീകരിക്കപ്പെട്ട ജലവും അസഹനീയമായ ദുർഗന്ധവും ഈച്ച, കൊതുക് ശല്യവും ആണ് നൽകുന്നത്. ഫാക്ടറിയുടെ പ്രവർത്തനം മൂലം ക്യാൻസർ, അലർജി, ശ്വാസകോശ രോഗങ്ങളാൽ പലരും മരിക്കുകയും ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഈ ഫാക്ടറിയിൽ ഉണ്ടാകുന്ന മലിനജലം പരിസരത്തെ കണ്ടത്തിലേയ്ക്ക് ഒഴുക്കുന്നു. ഇത് ളാലം തോട്ടിൽ എത്തുന്നു. അവിടെ നിന്ന് മീനച്ചിൽ ആറ്റിലും ഇതു സമീപപ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികളിലെ വാട്ടർ അതോറിറ്റി മീനച്ചിലാറ്റിൽ സ്‌ഥാപിച്ചിരിക്കുന്ന കിണറിലെയും ജലം മലിനമാക്കുന്നു.

ഇപ്പോൾ നിലവിൽ ഫാക്ടറിയുടെ മാലിന്യം കുഴിച്ചുമൂടുന്നതിന് വലിയ കിണർ കുഴിക്കുകയാണ്. ഈ കിണറ്റിലെ ജലം സമീപത്തെ ജലസ്രോതസ്സുകളിൽ എത്തും. സമീപത്തെ കുടുംബങ്ങളിൽ ഒരു ഫങ്ഷൻ നടത്താൻ പറ്റാത്ത അവസ്‌ഥയാണ്. ഈ ഫാക്ടറി പ്രവർത്തനം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസരവാസികൾ ഞായറാഴ്ച -വൈകിട്ട് 4:00 മണിയ്ക്ക് വമ്പിച്ച പ്രതിഷേധയോഗം വെള്ളച്ചൂരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പരിപാടികൾ വിശദീകരിച്ചതാണെന്ന് വാർത്താസമ്മേളനത്തിൽ വിനോദ് കാടങ്കാവിൽ കുട്ടി പുത്തൻപുരയിൽ, ബിജു ടി ഡി ,സണ്ണി തെരുവിൻകുന്നേൽ,കുര്യാച്ചൻ മഞ്ഞ കുന്നേൽ,,തോംസൺ ചെമ്പളായിൽ,സലി കാവുങ്കൽ തുടങ്ങിയവർ സംസാരിച്ചു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related