കോട്ടയം: മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ പബ്ലിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തിൽ ഹിന്ദി ഇലക്യൂഷൻ (പ്രസംഗ മത്സരം) ഇനത്തിൽ അദിതി രഞ്ജൻ ഒന്നാം സ്ഥാനം നേടി. കാറ്റഗറി 2 വിഭാഗത്തിലാണ് അദിതിയുടെ ശ്രദ്ധേയമായ നേട്ടം.
കൊച്ചി മെട്രോ സഹോദയയുടെ പ്രതിനിധിയായി കലോത്സവത്തിൽ പങ്കെടുത്ത അദിതി തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ വിദ്യാർത്ഥിനിയാണ്.












