കോട്ടയം: സിബിഎസ്ഇ സ്കൂൾ കലോത്സവ വേദിയിൽ കുച്ചിപ്പുടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വയനാടിന് അഭിമാനമായി മാറിയിരിക്കുകയാണ് മെക്ലോട്സ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയായ ശ്രീഹരി സി.ആർ. കോട്ടയം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ കുച്ചിപ്പുടി (ആൺകുട്ടികൾ) കാറ്റഗറി മൂന്നിലാണ് ശ്രീഹരി ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയത്.
വയനാട് ജില്ലയിലെ മെക്ലോട്സ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയാണ് ശ്രീഹരി. റിനിഷും ജിജിനയുമാണ് ശ്രീഹരിയുടെ മാതാപിതാക്കൾ. ശ്രീനിധി സഹോദരിയാണ്.












