കടനാട് : മോനിപ്പള്ളിയിൽവച്ച് നടന്ന രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ കടനാട് സെന്റ് മാത്യൂസ് എൽ പി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. പ്രവർത്തി പരിചയമേളയിൽ ഓവറോൾ ഫസ്റ്റും
ഗണിതശാസ്ത്രമേളയിൽ ഫസ്റ്റ് റണ്ണറപ്പും സാമൂഹ്യശാസ്ത്രമേളയിൽ സെക്കൻഡ് റണ്ണറപ്പും സ്കൂളിന് ലഭിച്ചു. സ്കൂൾ മാനേജർ വെരി. റവ.ഫാദർ ജോസഫ് പാനാമ്പുഴയും അസി. വികാരി റവ. ഫാ. ജോസഫ് അട്ടാങ്ങാട്ടിലും വിജയികളായ കുട്ടികളെയും അധ്യാപകരെയും അഭിനന്ദിച്ചു.













