ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിലെ കരുത്തരുടെ പോരില്‍ മുംബൈ മിറ്റിയോഴ്‌സിന് ജയം. ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെ 3-1ന് തോല്‍പ്പിച്ച് മുംബൈ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.
സ്‌കോര്‍: 15-13, 15-13, 20-18, 15-10. ശുഭം ചൗധരി പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 24ന് നടക്കുന്ന ഒന്നാം സെമിഫൈനലില്‍ നാലാം സ്ഥാനക്കാരായിരിക്കും മുംബൈയുടെ എതിരാളികള്‍.
7 മത്സരങ്ങളില്‍ ആറും ജയിച്ച മുംബൈ, 17 പോയിന്റുമായാണ് ലീഗ് ഘട്ടം പൂര്‍ത്തിയാക്കിയത്. തോറ്റെങ്കിലും ബെംഗളൂരു ടോര്‍പ്പിഡോസിന്റെ രണ്ടാം സ്ഥാനത്തിനും ഇളക്കമില്ല, ഏഴില്‍ അഞ്ച് ജയവുമായി 14 പോയിന്റ്. മൂന്നാം സ്ഥാനക്കാരുമായാണ് 24ന് ബെംഗളൂരിന്റെ സെമിപോരാട്ടം.












