ആര്.ആര് കാബെല് പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ മനോഹരമായ തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കി ഗോവ ഗാര്‍ഡിയന്‍സ്. രണ്ട് സെറ്റിന് പിന്നിട്ടുനിന്ന ശേഷം ഡല്‍ഹി തൂഫാന്‍സിനെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് ജയം. സ്കോര്‍: 14-16, 11-15, 15-11, 16-13, 15-11.
ജയത്തോടെ പത്ത്പോയിന്റുമായി ഗോവ നാലാമതെത്തി. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. ഹെസ്യൂസ് ചൗറിയോയയും മുഹമ്മദ് ജാസിമും ഡല്‍ഹിക്കായി മികച്ച തുടക്കം നല്കി. പിന്നാലെ ദുഷ്യന്ത് സിങ് സൂപ്പര്‍ സെര്‍വിലൂടെ ഗോവയെ മുന്നിലെത്തിച്ചു. മെന്‍സെലും തിളങ്ങി.
പക്ഷേ, അനു ജയിംസും ചൗറിയോയും കരുത്തുകാട്ടി ഡല്‍ഹിക്ക് 16-14ന് ആദ്യ സെറ്റ് നല്കി. രണ്ടാം സെറ്റിലും ഡല്‍ഹി കുതിപ്പ് തുടര്‍ന്നു. കാര്‍ലോസ് ബാരിയോസ് തൊടുത്ത സ്പൈക്കുകളിലായിരുന്നു മുന്നേറ്റം. സഖ്ലെയ്ന്‍ താരിഖ് അവസരമൊരുക്കിയപ്പോള്‍ ചൗറിയോയയും ബെരിയോസും ചേര്‍ന്ന് 15-11ന് രണ്ടാം സെറ്റും ഡല്‍ഹിക്ക് നല്കി.












