2025 ഒക്ടോബർ 07 ചൊവ്വ 1199 കന്നി 21
വാർത്തകൾ
🗞️👉 പാലാ ഉപജില്ലാ ശാസ്‌ത്രോത്സവം ‘SciNova -P- 2025’ ഒക്ടോബർ 7, 8 തീയതികളിൽ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്‌കൂളിൽ
ഈ അധ്യയന വർഷത്തെ പാലാ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം, SciNova -P- 2025 എന്ന പേരിൽ ഒക്ടോബർ 7, 8 ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിലായി പാല ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും രണ്ടായിരത്തിൽ പരം കുട്ടികൾ രണ്ടു ദിവസങ്ങളിലായി പങ്കെടുക്കുന്നു. ശാസ്ത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബർ ഏഴാം തീയതി രാവിലെ 10 മണിക്ക് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുല്ലുകാലായിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രീകല ആർ., തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി സ്റ്റെല്ലാ ജോയി, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി അനുപമ വിശ്വനാഥ് , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ചിത്ര സജി, പാലാ വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീ. സത്യപാലൻ പി. , സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാദർ ജോസഫ് വെട്ടുകല്ലുംപുറത്ത്, പി.ടി.എ. പ്രസിഡൻ്റ് ശ്രീ. പ്രകാശ് മൈക്കിൾ ഇളംതോട്ടം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
🗞️👉 റീ-ടെസ്റ്റ് ഫീസ് വർധന: AAWK യുടെ നേതൃത്വത്തിൽ ഒക്ടോബർ 8-ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് പ്രതിഷേധ ധർണ്ണ
പാലാ ;അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ “വർക്ഷോപ്‌സ് കേരള (AAWK) വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ ജില്ലാ ഭരണസിരാകേന്ദ്രങ്ങളിൽ 08.10.2025 ബുധനാഴ്‌ച രാവിലെ 10 മണിക്ക് പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
🗞️👉 എസ്എംവൈഎം പാലാ രൂപത മെൻ്റൽ ഗെയിംസ് നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടേയും, മണ്ണയ്ക്കനാട് യൂണിറ്റിൻ്റെയും സഹകരണത്തോടെ മെൻ്റൽ ഗെയിംസ്; ചെസ് , ക്യാരംസ് ടൂർണമെൻ്റ് നടത്തപ്പെട്ടു. മണ്ണയ്ക്കനാട് സെൻ്റ്. സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ നടന്ന ടൂർണമെൻ്റ് എസ്എംവൈഎം മണ്ണയ്ക്കനാട് യൂണിറ്റ് ഡയറക്ടർ ഫാ. സ്കറിയ മലമാക്കൽ ഉദ്ഘാടനം ചെയ്തു. മുപ്പതോളം ടീമുകൾ പങ്കെടുത്ത ചെസ് ടൂർണമെൻ്റിൽ കടനാട് ഫൊറോനയിലെ കാവുംകണ്ടം യൂണിറ്റും, ക്യാരംസ് ടൂർണമെൻ്റിൽ കടപ്ലാമറ്റം ഫൊറോനയിലെ കൂടല്ലൂർ യൂണിറ്റും ചാമ്പ്യന്മാരായി.
🗞️👉 പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് മുംബൈയുടെ വിജയക്കുതിപ്പ്
ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് മുംബൈ മിറ്റിയോഴ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം നേടി. സ്‌കോര്‍: 15-9, 15-8, 15-12. ജയത്തോടെ ബെംഗളൂരിനെ മറികടന്ന് പട്ടികയിലും മുംബൈ ഒന്നാമതെത്തി. കാലിക്കറ്റിന്റെ രണ്ടാം തോല്‍വിയാണ്. അമിത് ഗുലിയ ആണ് കളിയിലെ താരം. കാലിക്കറ്റ് ഹീറോസിന് പിന്തുണയുമായി നടി മംമ്ത മോഹൻദാസ് സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
🗞️👉 എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണം; മുഖ്യമന്ത്രിയെ സന്ദർശിച്ച് മാർ ക്ലീമിസ് ബാവ
എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് കെസിബിസി അധ്യക്ഷൻ മാർ ക്ലീമിസ് ബാവ. വിഷയത്തിൽ നിയമപദേശം തേടി ഉടൻ പരിഹാരമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും മാർ ക്ലീമിസ് ബാവ പ്രതികരിച്ചു. വിദ്യാഭ്യസ മന്ത്രിയു വി ശിവൻകുട്ടിയുമായി നാളെ കൂടിക്കാഴ്ച നടത്തും.
ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്നത് സുപ്രിംകോടതിയുടെ വിധിയാണ്. ഇത് നടപ്പാക്കുക മാത്രമേ സർക്കാരിന് കഴിയൂ. അതേസമയം ക്രിസ്ത്യൻ മാനേജ്മെൻറുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും സർക്കാരിനോട് ഭീഷണി വേണ്ടെന്നുമുള്ള മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്.












