എയിംസ് വിഷയത്തിൽ തനിക്ക് ഒറ്റ നിലപാടെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. പറയാനുള്ളതെല്ലാം കേന്ദ്രം പറഞ്ഞിട്ടുണ്ട്. 2016 മുതൽ ഇതേ കാര്യം പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതിയോട് സുരേഷ് ഗോപി പ്രതികരിച്ചില്ല.
കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്നതടക്കം കലുങ്ക് സംവാദത്തിൽ നിരവധി തവണയാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എയിംസ് വിഷയം ഉയർത്തിയത്.
എയിംസ് ആലപ്പുഴ ജില്ലയിൽ വേണമെന്ന അഭിപ്രായമാണ് സുരേഷ് ഗോപി വിവിധ സ്ഥലങ്ങളിൽ പറഞ്ഞത്. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു.













