കോര്‍ക്കിന്റെ പുണ്യവാന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന്‍ സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ വിശുദ്ധന്‍ സ്ഥാപിച്ചു.
അദ്ദേഹത്തെപ്പറ്റി നിരവധി കഥകള്‍ നിപ്രചരിച്ചിട്ടുണ്ട്. അതിലൊന്നു, അദ്ദേഹം ഒരു മാലാഖയാല്‍ ഗൌഗാന ബരായിലെ ലീ നദിയുടെ ഉത്ഭവസ്ഥാനത്തേക്ക് നയിക്കപ്പെടുകയും അവിടെ അദ്ദേഹം തന്റെ ഏറ്റവും പ്രധാനപ്പെട്ട ആശ്രമം സ്ഥാപിക്കുകയും ചെയ്തു എന്നതാണ്. അവിടെ നിന്നുമാണ് കോര്‍ക്ക് സിറ്റി വികസിച്ചതെന്നാണ് വിശ്വാസം. 633ല്‍ ഫിന്‍ബാര്‍, ക്ലോയ്നെ എന്ന സ്ഥലത്ത് വച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.












