ലോട്ടറി സംവിധാനം അവസാനിപ്പിക്കാൻ സാധ്യത
യുഎസിന്റെ എച്ച് വൺ ബി വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം. H1B ലോട്ടറി സംവിധാനം അവസാനിപ്പിക്കുവാൻ സാധ്യത. കൂടുതൽ യോഗ്യത ഉള്ളവരെ ഉൾപ്പെടുത്തി വെയ്റ്റഡ് സെലക്ഷൻ രീതി നടപ്പാക്കാൻ ആലോചന.
പുതിയ ശമ്പള ബാൻഡുകൾ സൃഷ്ടിക്കാനും നീക്കം. നേരത്തെ എച്ച് വൺ ബി വീസയുടെ ഫീസ് കുത്തനെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരിഷ്‌കരണത്തിന് കൂടി ട്രംപ് ഭരണകൂടം നീക്കം നടത്തുന്നത്. ഉയർന്ന ശമ്പളമുള്ളവരെ നാല് തവണ വരെ പരിഗണിക്കും. ഉയർന്ന ശമ്പളമുള്ളവരെ നാല് തവണ വരെ പരിഗണിക്കും.
ലോട്ടറി സംവിധാനം നിർത്തുന്ന നടപടിയിലേക്ക് കടന്നാൽ ഇന്ത്യയിലെ ഐടി മേഖലയെ വലിയ രീതിയിൽ ബാധിക്കുന്നതാണ്. പുതിയ അപേക്ഷകർക്ക് ഉയർന്ന ശമ്പളവും ഏറ്റവും വൈദഗ്ദ്യമുള്ളവരെ മാത്രം അമേരിക്കയിലേക്ക് കൊണ്ടുവന്നാൽ മതിയെന്നാണ് പുതിയ പരിഷ്‌കരണത്തിലൂടെ നീക്കമിടുന്നത്.













