*കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ, കേരളത്തിലെ 32 രൂപതകൾ ചേർന്ന് വെള്ളിയാഴ്ച തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലക്ക് നടത്തുന്ന പ്രതിഷേധ
മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ അധ്യാപകർ പിന്തുണ പ്രഖ്യാപിച്ചു വർഷങ്ങളായി ശബളം ഇല്ലാതെ ജോലി ചെയ്യുന്ന അധ്യാപക അനധ്യാപകർ ദുരിതം
അനുഭവിക്കുകയാണ് ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ മാർച്ച് സങ്കടകടലായി മാറുമെന്ന് യോഗംപ്രഖ്യാപിച്ചു – ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് ഉദ്ഘാടനം ചെയ്തു













