ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ ആദ്യ 3D എയർ സർവൈലൻസ് റഡാർ കമ്മീഷൻ ചെയ്തു. റഡാർ സംവിധാനം യുദ്ധക്കപ്പലിൽ സജ്ജമാക്കിയത് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ആണ്. സ്പാനിഷ് പ്രതിരോധ കമ്പനിയായ ഇന്ദ്രയുമായി സഹകരിച്ചാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലാൻസ-എൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ആദ്യ ത്രീഡി എഎസ്ആർ-ലാൻസ എൻ വിജയകരമായി കമ്മിഷൻ ചെയ്തതായി കമ്പനി തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സ്പെയിനിന് പുറമേ ലാൻസ-എൻ റഡാർ പ്രവർത്തനക്ഷമമാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഈ സഹകരണത്തോടെ, അടുത്ത തലമുറ നാവിക നിരീക്ഷണ റഡാർ നിർമ്മാണത്തിലേക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് മാറി. ഇന്ദ്രയുടെ ലാൻസ 3D റഡാറിന്റെ നാവിക വകഭേദമാണ് ലാൻസ-എൻ.













