ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് ആർഎസ്എസ്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി എസ് സുരേഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ ആർഎസ്എസിന്റെ വിഭാഗ്
കാര്യാലയത്തിലെത്തി. ഒത്തുതീർപ്പാക്കിയ കന്യാസ്ത്രീ വിഷയം ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും കുത്തിപ്പൊക്കി എന്ന് ആർഎസ്എസ. കന്യാസ്ത്രീകൾ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന
നേതൃത്വത്തെ കണ്ടത് പർവതീകരിച്ച് അവതരിപ്പിച്ചെന്ന് വിമർശനം. ബിജെപി സംസ്ഥാന നേതൃത്വത്തെ ആർഎസ്എസ് അതൃപ്തി നേരിട്ട് അറിയിക്കും.













