ഡൽഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയിൽ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. സന്ദേശം ലഭിച്ച ഉടൻ തന്നെ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും
വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഓരോ
സ്ഥാപനത്തിലെയും കെട്ടിടങ്ങളും പരിസരവും വിശദമായി പരിശോധിച്ചുവരികയാണ്. നിലവിൽ ഭീഷണി വ്യാജമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.













