ഛത്തീസ്ഗഡിൽ അകാരണമായ കുറ്റാരോപണങ്ങളാൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് സന്യാസിനിമാർക്കുള്ള പാലാ രൂപതയുടെ ഐക്യദാർഢ്യ പ്രാർത്ഥനയക്ക് ഭരണങ്ങാനത്തു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി. ഭരണഘടന അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിച്ചുകൊണ്ട് ഭാരതാംബയുടെ അഭിമാനത്തിനു ക്ഷതം ഏൽപ്പിച്ച ഛത്തീസ്ഗഡ് സംഭവത്തിൽ ഏവരും കണ്ണ് തുറക്കേണ്ട സമയമായി എന്ന് ഉറപ്പിക്കുന്നു. ഭാരതാംബയുടെ മക്കൾക്കിത് എന്തുപറ്റി മതസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യം സഞ്ചാരസ്വാതന്ത്ര്യം ഇവയെല്ലാം നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ
ഭാരതാംബയുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്നു. സത്യവും നീതിയും നിഷേധിക്കപെടുന്നു സംരക്ഷണം നൽകേണ്ടവർ ആൾകൂട്ട വിചാരണയിൽ നോക്കുകുത്തിയായി മാറുന്ന ഖേദകരമായ കാഴ്ച്ച. ഭാരതാംബയുടെ മക്കൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം ജോലി ചെയ്തു അഭിമാനത്തോടെ ജീവിക്കുവാൻ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഈ സംഭവം കൂടുതൽ വേദന നൽകുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഐക്യദാർഢ്യ പ്രാർത്ഥനയക്ക് ഭരണങ്ങാനത്തു എത്തിച്ചേർന്നു. പാലാ രൂപതയുടെ പ്രാർത്ഥനാ നിർഭരമായ പ്രതിഷേധ റാലിയും സമ്മേളനവും ഐക്യദാർഢ്യ പ്രഖ്യാപനവുമാണ് ഇന്ന് വൈകുന്നേരം ഭരണങ്ങാനത്തു വച്ച് നടത്തപ്പെട്ടത്. 6 മണിക്ക് അൽഫോൻസാ തീർത്ഥാടന പള്ളിയിൽ നിന്നും ആരംഭിച്ച ജപമാല ഇടവക പള്ളിച്ചുറ്റി അൽഫോൻസാ തീർത്ഥാടന പള്ളിയിൽ എത്തിച്ചേർന്നു. അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സമൂഹത്തെ അഭിസംബോധന ചെയ്യത് സംസാരിച്ചു. രൂപതയിലെ വൈദികർ സന്യസ്തർ
അൽമായസഹോദരർ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ളവർ റാലിയിലും പ്രതിഷേധ സമ്മേളനത്തിലും പങ്കെടുത്തു. പാലാ രൂപത മുഖ്യവികാരി ജനറൽ ഡോ. ജോസഫ് തടത്തിൽ വികാരിജനറാൾമാരായ ഡോ. ജോസഫ് മലേപ്പറമ്പിൽ, ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ഡോ. ജോസഫ് കണിയോടിക്കൽ എ. കെ. സി. സി. ഡയറക്ടർ ഡോ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ, രൂപതയിലെ എല്ലാ ഫൊറോനാ വികാരിമാർ, സി. സലോമി ഡി. എസ്. റ്റി., സി. സ്നേഹ പോൾ എസ്. എം. സി., സി. ഗ്രേസികുട്ടി എം.ഐ.എസ്.ഐ., സി. പീയൂഷ എസ്. എം. എസ്.,സി. മെർലിൻ എസ്. എച്ച്., സി. അഗ്നെറ്റ് ഡി. എസ്. റ്റി., സി. മരീന ഞാറക്കാട്ടിൽ എസ്. എ. ബി. എസ്., സി. ജെസ്സി മരിയ എഫ്. സി. സി., സി. ലിസ്ബിൻ എഫ്. സി. സി., സി. സിജി തെരെസ് സി. എം. സി., തുടങ്ങിയവർ സംബന്ധിച്ചു.














